റോമൻ ചക്രവർത്തിയായിരുന്ന ഡയോക്ലീഷൻ്റെ മർദ്ദനകാലത്ത് വിധിക്കപ്പെട്ട ക്രൈസ്തവ രക്തസാക്ഷിയാണ് വി.കുരിയാക്കോസ് . ഐതീഹ്യമനുസരിച്ച് സമൂഹത്തിന്റെ ഉന്നതശ്രണിയിലെ ഒരു കുലീന് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത് . ക്രൈസ്തവമതം സ്വീകരിച്ചതിനു ശേഷം അദ്ദേഹത്തിൻ്റെ സ്വത്തുക്കളെല്ലാം പാവപ്പെട്ടവർക്ക് വീതിച്ചു കൊടുത്തു . റോമിൽവച്ച് മാർസെല്ലിനുസ് മാർപ്പാപ്പ അദ്ദേഹത്തെ ഡീക്കനായി അഭിഷേകം ചെയ്തു .
അക്കാലത്ത് റോമിലെ അധിപതി ഡയോക്ലീഷൻ ചക്രവർത്തിയും സഹായി മാക്സിമിയനും ആയിരുന്നു .
ചക്രവർത്തിക്ക് വേണ്ടി മനോഹരമായ ഒരു അങ്കണം പണിയുവാനും അതിന്റെ നിർമ്മാണത്തിൽ
ക്രിസ്ത്യാനികളെ അടിമകളാക്കി ജോലി ചെയ്യിപ്പിക്കാനും മാക്സിമിയൻ തീരുമാനിച്ചു .
അങ്ങനെ അനേകായിരം ക്രിസ്ത്യാനികൾ പുതിയ മഹാ അങ്കണത്തിന്റെ അറ്റകുറ്റ പണിയിൽ
പങ്കെടുക്കാൻ നിർബന്ധിതരായി .
ഒരു റോമൻ കുലീന കുടുംബത്തിലെ പൗരൻ ആ ക്രൈസ്തവ അടിമകളുടെ ദുരിതം
കുറയ്ക്കുന്നതിനു വേണ്ടി കുരിയാക്കോസ് , ലാർഗൂസ് , സ്മരാഗ്ദൂസും എന്നിവരെ
അങ്ങോട്ടയച്ചു . തങ്ങളുടെ തന്നെ ജീവനെ അപായപ്പെടു ത്തിക്കൊണ്ട് ഈ മൂവരും ചേർന്ന്
ധനസഹായത്തോടും പ്രോത്സാഹനങ്ങളോടും കൂടെ അടിമകൾക്ക് വേണ്ടി പ്രവർത്തിച്ചുവന്നു .
അവരിൽ കുരിയാക്കോസ് ഡീക്കനും കുമ്പസാരകനുമായിരുന്നു ; എന്നാൽ ലാർഗൂസൂം സ്മരാഗ്ദൂസും
കുമ്പസാരകർ മാത്രമായിരുന്നു .
റോമിൽ എല്ലായ്പ്പോഴും ഏഴു ഡീക്കന്മാർ ഉണ്ടായിരിക്കുക പതിവായിരുന്നു .
അവരിൽനിന്ന് ഒരാൾ റോമിൻ്റെ അടുത്ത മെത്രാനാകുവാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു .
റോമിന്റെ ആർച്ച് ഡീക്കൻ എന്നനിലയിൽ ആശ്രിതർക്കെല്ലാം ഒരു ഉത്തമസഹായകനായി
കുരുയാക്കോസ് തന്നെപ്പോലെ തന്നെ തടവറയിലടക്കപ്പെട്ടവർക്ക് സഹായമെത്തിച്ചു
കൊടുക്കുവാനും ഈ വിശുദ്ധൻ മുൻപന്തിയിലായിരുന്നു . ഡയോക്ലീഷന് കുരിയാക്കോസിനെ
നന്നായി അറിയാമായിരുന്നു . ചക്രവർത്തിയുടെ മകൾ ആർത്തെമിയ ( ആർത്തെമീസിയ ) പിശാചു
ബാധിതയായിരുന്നപ്പോൾ അവളെ ബാധിച്ചിരുന്ന ദുരാത്മാവ് , തന്നെ പുറത്താക്കാൻ
കുരിയാക്കോസിനു മാത്രമേ കഴിയൂ എന്ന് വെളിപ്പെടുത്തിയിരുന്നു . ഉടനെ ഡയോക്ലീഷൻ
കുരിയാക്കോസിനെ ആളയച്ചു വരുത്തുകയും , ഡീക്കൻ ചക്രവർത്തിയുടെ മകളുടെ ബാധ ഒഴിപ്പി
ക്കുകയും ചെയ്തു . ഈ സംഭവത്തോടെ അവളും അവളുടെ അമ്മ സെറീനയും ക്രിസ്ത്യാനികളായി .
തിരുസഭ , സെറീനയെ പിന്നീട് വിശുദ്ധയായി പ്രഖ്യാപിച്ചു . കുറച്ചു കാലത്തിനു ശേഷം
പേർഷ്യയിലെ ഒന്നാം ഷാപൂർ മഹാരാജാവിന്റെ AD(241-272) മകൾ ജോബിയാസിസെയും ദുരാത്മാവ്
ബാധിച്ചു . അപ്പോൾ ഡയോക്ലീഷൻ കുരിയാക്കോസിനെ അങ്ങോട്ടയച്ചു വിശുദ്ധൻ അവളെ പിശാചിൽ
നിന്ന് വിമുക്തയാക്കുകയും അങ്ങനെ രാജാവും , രാജകുടുംബം മുഴുവനും വേറെ നാനൂറു പേരും
മാനസാന്തരപ്പെടു കയും മാമോദീസ സ്വീകരിക്കുകയും ചെയ്തു . പിന്നീട് ഇറ്റലിയിലെ അക്കോ
നായിലെ മെത്രാനായി ഷാപൂർ രാജാവ് അഭിഷേകം ചെയ്യപ്പെട്ടു .
കുരിയാക്കോസ് റോമിലേക്കു തിരിച്ചു വന്നപ്പോഴേക്കും
അങ്കണത്തിന്റെ പണി തീർന്നിരുന്നു . ക്രൈസ്തവ അടിമകൾ എല്ലാവരും തന്നെ ഒരുമിച്ച്
കൊല്ലപ്പെട്ടു . സത്യത്തിനും സേവനത്തിനും വിശ്വാസത്തിനും വേണ്ടി നിലകൊണ്ട്
കുരിയാക്കോസിന് , പകരം ലഭിച്ചത് ചമ്മട്ടിയടിയും ദണ്ഡനവും വധശിക്ഷയുമാണ് .
ഐതിഹ്യമനുസരിച്ച് മാക്സിമിയൻ കുരിയാക്കോസിനെ പിടിച്ച് പീഡിപ്പിക്കുകയും ദേഹമാസകലം
തിളക്കുന്ന ടാർ ഒഴിക്കുകയും അവസാനം 304 ആഗസ്റ്റ് 8 ന് വയാസലേറിയയിൽ വെച്ച്
ഗളച്ഛേദം ചെയ്യുകയും ചെയ്തു . അദ്ദേഹത്തിന്റെ മൃതശരീരം വയാകാസ്റ്റിയൻസിലെ ഏഴാം
മൈൽസ്റ്റോണിൽ അടക്കപ്പെട്ടു . കുരിയാക്കോസിനോടൊപ്പം തന്നെ അദ്ദേഹത്തിന്റെ
സഹപ്രവർത്തകരായ മാർഗൂസും സ്മരാഗ്ദൂസും വേറെ ഇരുപതുപേരും കൊല്ലപ്പെടുകയുണ്ടായി
.
റോമിൽ വയാലാറ്റയിലെ സാന്താമരിയ ദേവാലയത്തിലാണ് വി.കുരിയാക്കോസിന്റെ ശരീരം അടക്കം
ചെയ്യപ്പെട്ടിട്ടുള്ളത് . ഒപ്പം തന്നെ തിരുസഭ വി . ലാർഗൂസ് , വി.സ്മരാഗ്ദൂസും
എന്നിവരുടെയും സഹപ്രവർത്തകരുടെയും ഭൗതീക ശരീരങ്ങളും മറ്റു വിലപ്പെട്ട
തിരുശേഷിപ്പുകളും കാത്തു സൂക്ഷിക്കുന്നു .
പത്താം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തിരുശേഷിപ്പ് യൂറോപ്പിലെ അനവധി വ്യത്യസ്ത
ദേവാലയങ്ങളിലേക്ക് പുനഃപ്രതിഷ്ഠിച്ചു കൊണ്ടിരുന്നു . വിശുദ്ധൻ്റെ കൈയുടെ ഒരു ഭാഗം
ബാംബെർഗ് കത്തീഡ്രലിലെ നിധി - നിലവറയിൽ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്നു
. മറ്റു തിരുശേഷിപ്പുകൾ റോമിലെ സാന്താമരിയയിലേക്കും അൽസാസിലെ വി.സിറിയക് ആശ്രമത്തി
ലേക്കും മാറ്റിയതായി അവകാശപ്പെടുന്നു .
റെനാനിയയിൽ ജനങ്ങൾ അദ്ദേഹത്തെ ഉത്കൃഷ്ഠതയോടെ വണങ്ങുന്നു .റൈൻലാന്റിലെയും
പലാറ്റിനേറ്റിലെയും മുന്തിരി ഉപത്പാദകരുടെ പ്രത്യേക മദ്ധ്യസ്ഥൻ കൂടിയാണ്
വി.കുരിയാക്കോസ് . വയേർസ്ബർഗ് രൂപതയിലെ ഒട്ടനവധി ദേവാലയങ്ങൾ വിശുദ്ധന്റെ നാമധയത്തിലുണ്ട് .
വുയേർസ്ബർഗിലെ ജനങ്ങൾ , 1266 -ാം വർഷം വി.കുരിയാക്കോസിന്റെ
ഓർമ്മയാചരണ ദിനത്തിൽ ഹെൻബർഗിലെ പ്രഭുവുമായുള്ള യുദ്ധം ജയിച്ചതിൻ്റെ സൂചകമായി
തങ്ങളുടെ രക്ഷകനായി വി.കുരിയാക്കോസിനെ വാഴ്ത്തി . ഇന്ന് ഈ സംഭവം ഓർമ്മപ്പെടുത്തി
കൊണ്ട് സെന്റ്.കുരിയാക്കോസ് മൗണ്ട് അതിമനോഹരമായ ഒരു മുന്തിരി തോട്ടമായി നിലകൊള്ളു
ന്നു .
ഇസ്രായേലിലെ തകർക്കപ്പെട്ട അറബ് ഗ്രാമമായ മജ്ജയാബയിലും ഇപ്പോഴത്തെ
ജെറീക്കോക്കു സമീപമുള്ള അൽ - ഫസായിലും കുരിയാക്കോസിന്റെ നാമത്തിൽ സന്യാസ
ആശ്രമങ്ങളുണ്ടായിരുന്നു . ബൈസാന്റീൻ യുഗത്തിൽ ഈ രണ്ടു ഗ്രാമവാസികളഉം വിശുദ്ധനെ
അത്യധികം വണങ്ങി യിരുന്നു . വി.കുരിയാക്കോസ് പതിനാലു വിശുദ്ധ സഹായകരിൽ ഒരാളായി
വന്ദിക്കപ്പെടുന്നു . പിശാചുബാധ , കണ്ണുരോഗം എന്നിവയുടെ പ്രത്യേക മദ്ധ്യസ്ഥനായ
കുരിയാക്കോസ് റോമൻ കത്തോലിക്കാ സഭയിലെ ആദ്യകാല പിശാചുബാധ വിദൂരകനും കൂടിയാണ് .
1899 ൽ ആഗസ്റ്റ് 8 ന് വി.കുരിയാക്കോസിന്റെ തിരുനാൾ ദിനത്തിൽ അതിശക്തമായ
ഒരു കൊടുങ്കാറ്റ് പുവെർട്ടോറിക്കോ ദ്വീപിൽ ആഞ്ഞടിക്കുകയുണ്ടാ യി . ഇതേത്തുടർന്ന് ഈ
ദ്വീപുകൾ വിശുദ്ധന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങി . ഹരികെയ്ൻ കൊടുങ്കാറ്റടിച്ചതിനാൽ
ആ സ്ഥലം " ഹരികെയൻ സാൻ സിറിയാക്കോ ' എന്നറിയപ്പെടുന്നു .
ഡയോക്ലീഷൻ്റെ അങ്കണത്തിലെ " വി.കുരിയാക്കോസ് ദേവാലയം ഈ രക്തസാക്ഷിയായ
വിശുദ്ധന്റെ നാമധേയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടതാണ് . ഗ്രീക്കുഭാഷയിൽ സിറിയക് എന്ന
വാക്കിന്റെ അർത്ഥം ' മദ്ധ്യസ്ഥൻ ' എന്നാണ് . അഞ്ചാം നൂറ്റാണ്ടുമുതൽ , കൃത്യമായി
പറഞ്ഞാൽ എ.ഡി .494 ൽ ഒന്നാം റെലാഷിയുസ് മാർപാപ്പയുടെ കാലം മുതൽ ,
വി.കുരിയാക്കോസിന്റെ തിരുന്നാൾ , സഭ ആചരിച്ചു പോന്നിരുന്നു . ഇന്നത്തെ റോമൻ
രക്തസാക്ഷിത്വത്തിന്റെ ഔദ്യോഗിക രേഖയിൽ ഈ തിരുനാൾ ഉൾപ്പെടുത്തിയിട്ടുണ്ട് . ഇതേ
നാം വഹിക്കുന്ന ഇരുപത്തിയേഴു വിശുദ്ധരിൽ ഒരാളാണ് ഈ വിശുദ്ധൻ . അവരിൽ മിക്കവരും
രക്തസാക്ഷികളാണെങ്കിലും ഏഴുപേരുടെ പേരുകൾ മാത്രമേ റോമൻ രക്തസാക്ഷിത ചരിത്രത്തിൽ
പ്രത്യേക പരാമർശത്തോടെ ആദരിക്കപ്പെടുന്നുള്ളൂ . തിരുസഭ വിലാർഗുസ്സിന്റെയും ,
വി.സ്മാരാക്റ്റ്സിന്റെയുമൊപ്പം വി.കുരിയാക്കോസിന്റെ സ്മരണ വർഷാവർഷം ആഗസ്റ്റ് 8 ന്
ആചരിക്കുന്നു .